Category: Latest News

ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ജിമ്നി രാജ്യത്ത് അവതരിപ്പിക്കുന്നതില്‍ ആലോചന

കോവിഡ് തീര്‍ത്ത വലിയ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ വാഹനവിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിഞ്ഞതായി മാരുതി സുസൂക്കി. ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ജിമ്നി രാജ്യത്ത് അവതരിപ്പിക്കുന്നതില്‍ ആലോചനയുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ലെന്ന് മാരുതി സുസുക്കി ഇന്ത്യയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് സീനിയര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍…

മെറ്റാവേഴ്‌സിനെ കളിയാക്കി ഇലോണ്‍ മസ്‌ക്

മുഖത്ത് കെട്ടിവെച്ച സ്‌ക്രീന്‍ ആര്‍ക്ക് വേണം ? മെറ്റാവേഴ്‌സിനെ കളിയാക്കി ഇലോണ്‍ മസ്‌ക്.  മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ താനാക്കിമാറ്റിയ ഫെയ്​സ്ബുക്ക് എന്ന ബ്രാന്‍ഡിന്റെ പേര് മാറ്റി മെറ്റ എന്നാക്കിയതും കമ്പനിയുടെ മെറ്റാവേഴ്‌സ് പദ്ധതികളെ കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയതും. എന്നാല്‍ നമ്മളെയെല്ലാം ഒരു ഹൈപ്പര്‍-വെര്‍ച്വല്‍…

കെ.എസ് സേതുമാധവന് വിട

മലയാളസിനിമയുടെ അറുപത് ആണ്ടുകളുടെ അനുഭവങ്ങൾക്കും പാളിച്ചകൾക്കും സാക്ഷ്യം വഹിച്ച് സംവിധായകൻ കെ.എസ് സേതുമാധവൻ വിടവാങ്ങി. 1960-ൽ സിംഹള ചിത്രം വീരവിജയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം. 1961-ൽ ജ്ഞാനസുന്ദരികളിലൂടെ മലയാളസിനിമയിൽ കെ.എസ്. ജൈത്രയാത്ര തുടങ്ങി. അറുപതിലധികം ചിത്രങ്ങൾ സമ്മാനിച്ചു. നിർമ്മാതാവ് മഞ്ഞിലാസ്- എം.ഒ ജോസഫ്…

സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം

സിൽവർലൈൻ പദ്ധതിക്കെതിരെ കൊല്ലം കൊട്ടിയത്ത് ആത്മഹത്യാ ഭീഷണി മുഴക്കി നാട്ടുകാർ പ്രീതിഷേദിച്ചു. വലിയ പൊലീസ് സന്നാഹത്തിലും സർവേ നടപടികൾ തടസ്സപ്പെട്ടതോടെ ഉദ്യോഗസ്ഥർ സ്ഥലത്തു നിന്നു മടങ്ങി. ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിലെ ഇരുപതാം വാർഡ് തഴുത്തലയിലാണ് വീട്ടുകാർ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉദ്യോഗസ്ഥർക്ക്…

ഇന്ന് 2230 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 2230 പേര്‍ക്ക് കോവിഡ്; 3722 പേര്‍ക്ക് രോഗമുക്തി, 14 മരണം.  കാസര്‍കോട് 44, വയനാട് 46, ഇടുക്കി 61,  പാലക്കാട് 73,  മലപ്പുറം 80,  ആലപ്പുഴ 86,  പത്തനംതിട്ട 116, തൃശൂര്‍ 120,  കണ്ണൂര്‍ 161,  കൊല്ലം 171, …

ആലപ്പുഴയിലെ എസ്ഡിപിഐ നേതാവിന്‍റെ കൊലപാതകം രണ്ടുപേര്‍ അറസ്റ്റില്‍

ആലപ്പുഴയിലെ എസ്ഡിപിഐ നേതാവിന്‍റെ കൊലപാതകം രണ്ടുപേര്‍ അറസ്റ്റില്‍. ഗൂഢാലോചനയില്‍ പങ്കെടുത്ത മണ്ണഞ്ചേരി സ്വദേശികളായ കൊച്ചുകുട്ടനും പ്രസാദുമാണ് പിടിയിലായത്. പ്രസാദ് ആണ് കൊലയാളിസംഘത്തെ സംഘടിപ്പിച്ചതും വാഹനം എത്തിച്ചുനല്‍കിയതുമെന്ന് എസ്.പി. വി.ജയ്ദേവ്  പറഞ്ഞു. ബി.ജെപി നേതാവ് രണ്‍ജിത് വധക്കേസില്‍ 12 പ്രതികളെന്ന് വിജയ് സാഖറെ…

സംസ്ഥാനത്ത് 4 പേര്‍ക്കുകൂടി ഒമിക്രോണ്‍; രോഗബാധിതരുടെ എണ്ണം 11 ആയി

സംസ്ഥാനത്ത് 4 പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് എത്തിയ 2 പേര്‍ക്കും മലപ്പുറത്ത് ഒരാള്‍ക്കും തൃശ്ശൂരിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്നു. തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ യു.കെയില്‍നിന്ന് എത്തിയ…

മലപ്പുറത്തും ഒമിക്രോണ്‍; രോഗംകരിപ്പൂര്‍ വഴി എത്തിയ യാത്രക്കാരന്

കോഴിക്കോട്: മലപ്പുറത്ത് ഒരാള്‍ക്ക് കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി റിപ്പോർട്ട് . ഈ മാസം 14ന് ഷാർജയിൽ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കേരളത്തിലെത്തിയ മംഗലാപുരം സ്വാദേശി 36കാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇയാള്‍ മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയില്‍…

വയനാട് കുറുക്കന്‍മൂലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി

ഇരുപത് ദിവസങ്ങളായി വയനാട്ടിലെ കുറുക്കൻമൂലയിൽ ഭീതിവിതച്ച കടുവയെ കണ്ടെത്തിയെന്ന് വനംവകുപ്പ് അധികൃതര്‍. ബേഗൂർ വന മേഖലയിൽ കടുവ ഒളിഞ്ഞിരിക്കുന്ന ഇടം തിരിച്ചറിഞ്ഞുവെന്നാണ് വയനാട് ഡിഎഫ്ഒ വ്യക്തമാക്കിയത്. ബേഗൂർ വന മേഖലയിലായിരുന്നു വനംവകുപ്പിന്റെ ഇന്നത്തെ തിരച്ചിൽ. രാവിലെ കാൽപ്പാടുകൾ കണ്ടതിന് ശേഷം കടുവ ഈ വനമേഖലയിലേക്ക്…