കോഴിക്കോട്: കോഴിക്കോട് ഓഫ് റോഡ് ഡ്രൈവേഴ്സ് കൂട്ടായിമയായ കെഎൽ 11 ഓഫ് റോഡേഴ്സിന്റെ നേതൃത്വത്തിൽ പ്രകൃതി ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിലും ദുരി താശ്വാസ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ സന്നദ്ധ സേവനമനുഷ്ഠിച്ച ഓഫ് റോഡ് ഡ്രൈവർമാരെ ആദരിച്ചു . ഇതിന്റെ ഭാഗമായി വിലങ്ങാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ മുഖ്യ പങ്ക് വഹിച്ച പട്ടാളക്കാരനും ഓഫ് റോഡറും ആയ ശ്രീ .സച്ചിൻ അയ്യമലക്ക് കെഎൽ 11 ഓഫ് റോഡേഴ്സിന്റെ വൈസ് പ്രസിഡന്റ്റ് ശ്രീ .ജിതേഷും എക്സിക്യൂട്ടീവ് . അംഗം ശ്രീ .ഹാഷിറും ചേർന്ന് ഉപഹാരം നൽകി ആദരിച്ചു. ഓഫ്റോഡിങ് എന്നതിനുമപ്പുറം സാമൂഹിക മൂല്യങ്ങളുള്ള എല്ലാ കാര്യങ്ങളിൽ തങ്ങളാൽ കഴിയുന്ന സഹായങ്ങൾ തുടർന്നും ഉണ്ടാകുമെന്നും , ന്യായപരമായ വാഹനമോടിഫിക്കേഷനുകൾ നിയമ ഭേദഗതി നടത്തി ഓഫ്റോഡ് വാഹനങ്ങൾ സംരക്ഷിക്കണമെന്നും തുടർന്ന് സംസാരിക്കവേ വൈസ് പ്രസിഡന്റ്റ് ശ്രീ .ജിതേഷ് കൂട്ടിച്ചേർത്തു .