കോഴിക്കോട്: മലപ്പുറത്ത് ഒരാള്‍ക്ക് കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി റിപ്പോർട്ട് . ഈ മാസം 14ന് ഷാർജയിൽ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കേരളത്തിലെത്തിയ മംഗലാപുരം സ്വാദേശി 36കാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇയാള്‍ മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപോര്‍ട്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും സര്‍കാര്‍ അറിയിച്ചു