മുഖത്ത് കെട്ടിവെച്ച സ്‌ക്രീന്‍ ആര്‍ക്ക് വേണം ? മെറ്റാവേഴ്‌സിനെ കളിയാക്കി ഇലോണ്‍ മസ്‌ക്. മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ താനാക്കിമാറ്റിയ ഫെയ്സ്ബുക്ക് എന്ന ബ്രാന്‍ഡിന്റെ പേര് മാറ്റി മെറ്റ എന്നാക്കിയതും കമ്പനിയുടെ മെറ്റാവേഴ്‌സ് പദ്ധതികളെ കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയതും. എന്നാല്‍ നമ്മളെയെല്ലാം ഒരു ഹൈപ്പര്‍-വെര്‍ച്വല്‍ ലോകത്തേക്ക് കൊണ്ടുപോവുന്ന ‘മെറ്റാവേഴ്‌സ്’ എന്ന ആശയം അത്ര വലിയ സംഭവം ഒന്നുമല്ലെന്ന നിലപാടാണ് ശതകോടീശ്വര വ്യവസായിയായ ഇലോണ്‍ മസ്‌കിന്റേത്. ഒരു അഭിമുഖത്തിലാണ് മസ്‌കിന്റെ പ്രതികരണം.
ഈ മെറ്റാവേഴ്‌സ് ഉപകരണമൊക്കെ ഞാന്‍ വാങ്ങുമോ എന്ന് എനിക്കറിയില്ല.ആളുകള്‍ അതേക്കുറിച്ച് ഒരുപാട് എന്നോട് പറയുന്നുണ്ട്. മെറ്റായെ പോലുള്ള കമ്പനികള്‍ മുന്നോട്ടുവെക്കുന്ന വെര്‍ച്വല്‍ റിയാലിറ്റിയില്‍ കഴിയാന്‍ ആളുകള്‍ തയ്യാറാകുന്ന ഒരു ഭാവി ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങള്‍ക്കറിയാമോ, ടിവി അടുത്തിരുന്ന് കാണരുത് അത് നിന്റെ കണ്ണിന് കേടാണ് എന്ന് പറഞ്ഞുകേട്ടാണ് ഞാന്‍ വളര്‍ന്നത്. ഇപ്പോഴിതാ ടിവി ഇവിടെയാണ് (കൈ മുഖത്തോട് ചേര്‍ത്തുവെക്കുന്നു). അത് നിങ്ങള്‍ക്ക് നല്ലതാണോ ? ദീര്‍ഘസമയം ഒരു സ്‌ക്രീന്‍ കണ്ണിന് തൊട്ടുമുന്നില്‍ സ്ഥാപിക്കുക എന്ന ആശയത്തെ മസ്‌ക് കളിയാക്കുന്നു.
വിആര്‍ ഗ്ലാസിനേക്കാള്‍ ന്യൂറാലിങ്ക് ആണ് മികച്ചൊരു പരിഹാരം എന്നാണ് മസ്‌കിന്റെ നിലപാട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍, ഒരു നൂതനമായ ന്യൂറാലിങ്കിന് നിങ്ങളെ പൂര്‍ണമായും ഒരു വെര്‍ച്വല്‍ റിയാലിറ്റിയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു. മനുഷ്യന്റെ തലച്ചോറിനേയും യന്ത്രങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കാനാവുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ശ്രമിക്കുന്ന കമ്പനിയാണ് ന്യൂറാലിങ്ക്. ഇലോണ്‍ മസ്‌കിന്റെ സ്ഥാപനങ്ങളില്‍ ഒന്നാണിത്.