ടെലിവിഷന്‍, സിനിമകള്‍, വര്‍ത്തമാന പത്രങ്ങള്‍, മാസികകള്‍, പരസ്യങ്ങള്‍ എന്നിവയിലൂ ടെയും സുഹൃത്തുക്കളില്‍ നിന്നും നിങ്ങള്‍ക്ക് ലൈംഗികതയും ലൈംഗിക സംതൃപ്തിയും സംബ ന്ധിച്ച നിരവധി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടാവും. ഇതില്‍ വിശ്വസിക്കാവുന്നതും അല്ലാത്തതും എന്തൊക്കെയെന്ന ആശയക്കുഴപ്പവും നിങ്ങള്‍ക്ക് ഉണ്ടായിരിക്കാം. ഇത്തരം സംശയങ്ങള്‍ ദൂരീ കരിക്കാന്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നിയേക്കാം. ഇത് ലൈംഗികതയെയും ലൈംഗിക സംതൃപ്തി യെയും കുറിച്ചുള്ള നിരവധി തെറ്റിദ്ധാരണകളിലേക്ക് നിങ്ങളെ നയിക്കും. സാധാരണഗതിയില്‍ ഉണ്ടാകാവുന്ന ഇത്തരം തെറ്റിദ്ധാരണകളെ കുറിച്ചും അവയുടെ യഥാര്‍ത്ഥവശത്തെ കുറിച്ചും നമുക്ക് വിശദമായി നോക്കാം;
1. ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ ഗര്‍ഭം ധരിക്കില്ല
ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാലും ഗര്‍ഭം ധരിക്കാം. അണ്ഡവിസര്‍ജനം ആരംഭിച്ച ശേഷം ബന്ധപ്പെട്ടാല്‍ ഒരു സ്ത്രീ ഗര്‍ഭിണിയാകാം. യഥാര്‍ത്ഥത്തില്‍, ആദ്യമായി അണ്ഡവിസര്‍ജനം നടന്നശേഷം, അത് ആദ്യത്തെ ആര്‍ത്തവത്തിനു മുമ്ബ് ആയിരുന്നാല്‍ക്കൂടി, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭിണിയാവാനുള്ള സാധ്യതയുണ്ട്. അതിനാല്‍, ഉടന്‍ ഗര്‍ഭിണിയാവാന്‍ ആഗ്രഹിക്കുന്നില്ല എങ്കില്‍ സംഭോഗത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്ബ് ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ അവലംബിക്കുക.
2: സ്ഖലനത്തിനു മുമ്ബ് ലിംഗം പിന്‍വലിച്ചാല്‍ ഗര്‍ഭം ഒഴിവാക്കാം
സ്ഖലനത്തിനു മുമ്ബ് ലിംഗത്തിലൂടെ പുറത്തുവരുന്ന സ്രവത്തില്‍ (പ്രീ-ഇജാകുലേറ്ററി ഫ്ളൂയിഡ്) വേണമെങ്കിലും ബീജങ്ങള്‍ ഉണ്ടാകാം. ഒരേയൊരു ബീജമേ ഉള്ളൂ എങ്കിലും അത് ഗര്‍ഭാശയത്തിലേക്കും അണ്ഡവാഹിനി കുഴലിലേക്കും സഞ്ചരിക്കാനും അതുവഴി ബീജസംയോ ഗം നടക്കാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല.
3. ആര്‍ത്തവസമയത്ത് ഗര്‍ഭം ധരിക്കില്ല
സാധാരണ സംഭവിക്കാറില്ലെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ചില സ്ത്രീകള്‍ക്ക് ദൈര്‍ഘ്യമുള്ള ആര്‍ത്തവകാലമായിരിക്കും. ഇതിനൊപ്പം തന്നെ അണ്ഡവിസര്‍ജന വും നടന്നേക്കാം. ഇങ്ങനെയുള്ള അവസ്ഥയില്‍, ആര്‍ത്തവം അവസാനിക്കുന്ന സമയത്ത് ചില ര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടേക്കാം. സ്ത്രീ ശരീരത്തില്‍ എത്തുന്ന ബീജത്തിന് 72 മണിക്കൂ ര്‍ സമയം ജീവനോടെയിരിക്കാന്‍ സാധിക്കുമെന്നതിനാല്‍ ഇത്തരം സാഹചര്യത്തില്‍ സ്ത്രീകള്‍ ഗര്‍ഭിണിയാവാന്‍ സാധ്യതയുണ്ട്. അതിനാല്‍, സംഭോഗത്തില്‍ ഏര്‍പ്പെടുമ്ബോള്‍ എപ്പോഴും സുരക്ഷിത മാര്‍ഗങ്ങള്‍ അവലംബിക്കുക.
4. ഗര്‍ഭനിരോധന ഉറ രണ്ട് തവണ ഉപയോഗിക്കാം!
കഴുകിയാലും വൃത്തിയാക്കിയാലും ഒരു ഗര്‍ഭനിരോധന ഉറ രണ്ട് തവണ ഉപയോഗിക്കാ ന്‍ കഴിയില്ല. അത് ഒരു തവണ മാത്രം ഉപയോഗിക്കാനുള്ളതാണ്. ഒരു തവണത്തെ ഉപയോഗ ത്തിനു ശേഷം അതിന്റെ ശക്തി കുറയുകയും ഫലപ്രദമല്ലാതായി തീരുകയും ചെയ്യും.
5. രതിമൂര്‍ച്ഛയില്‍ എത്താതെ ലൈംഗികബന്ധം ആസ്വദിക്കാന്‍ കഴിയില്ല
ലൈംഗികബന്ധം രതിമൂര്‍ച്ഛ മാത്രം ലക്ഷ്യമിട്ടുള്ളതല്ല. പ്രണയം, തീവ്രമായ അനുരാഗം, അടുപ്പം എന്നിവ ഉള്‍പ്പെടുന്ന സുന്ദരമായ ഒരു വൈകാരിക അനുഭൂതിയാണത്. എല്ലാ തവണയും സംഭോഗത്തില്‍ ഏര്‍പ്പെടുമ്ബോള്‍ രതിമൂര്‍ച്ഛയില്‍ എത്തണമെന്നില്ല എങ്കിലും അത് നിങ്ങളുടെ പങ്കാളിയുമായുള്ള വൈകാരിക അടുപ്പത്തിന്റെ ആഹ്ളാദം പകര്‍ന്നു നല്‍കും.
6. എല്ലാ സ്ത്രീകളും രതിമൂര്‍ച്ഛയില്‍ എത്തും
അനോര്‍ഗാസ്മിയ മൂലം ബുദ്ധിമുട്ടുന്ന ചില സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛയില്‍ എത്താനാവി ല്ല. അതിനര്‍ത്ഥം അവര്‍ ലൈംഗികബന്ധം ആസ്വദിക്കുന്നില്ല എന്നല്ല. പങ്കാളിയു മായുള്ള അടു പ്പവും സ്വകാര്യതയും ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുന്നതിനാല്‍ അവരും ലൈംഗികത ആസ്വ ദിക്കുന്നു.
7. ഓറല്‍ സെക്സിലൂടെ എസ്ടിഡികള്‍ (സെക്സ്യുവലി ട്രാൻസ്മിറ്റഡ് ഡിസീസ്)പകരില്ല
മിക്ക ലൈംഗികജന്യ രോഗങ്ങളും (എസ്ടിഡികള്‍) ലിംഗയോനീബന്ധത്തിലൂടെയും ഗുദരതിയിലൂടെയും ആണ് പകരുന്നത് എങ്കിലും സംരക്ഷണോപാധികള്‍ ഇല്ലാതെ വദനരതി യില്‍ (ഓറല്‍ സെക്സ്) ഏര്‍പ്പെടുന്നതും ഇത്തരം രോഗങ്ങള്‍ക്കുള്ള അപകടസാധ്യത ഉയര്‍ത്തു ന്നുണ്ട്. ഗൊണേറിയ, പറങ്കിപ്പുണ്ണ്, പുഴുക്കടി തുടങ്ങിയവ വദനരതിയിലൂടെ പകരാവുന്ന താണ്. അതിനാല്‍, വദനരതിയില്‍ ഏര്‍പ്പെടുമ്ബോഴും ഗര്‍ഭനിരോധന ഉറ ഉപയോഗിക്കണ മെന്ന് ശുപാര്‍ശചെയ്യപ്പെടുന്നു.
8. ലൈംഗിക സംതൃപ്തി ലിംഗത്തിന്റെ വലിപ്പവുമായി ബന്ധപ്പെട്ടിരിക്കുന്നു
ലൈംഗിക സംതൃപ്തിക്ക് ലിംഗത്തിന്റെ വലിപ്പവുമായി ബന്ധമില്ല. യോനിയുടെ ഏറ്റവും പുറമേയുള്ള മൂന്നിലൊന്നു ഭാഗത്തിനും സ്ത്രീകളുടെ പ്രധാന ലൈംഗികോത്തേജന അവയവമായ കൃസരിക്കും മാത്രമാണ് ലൈംഗികപരമായി സംവേദനക്ഷമതയുള്ളത്. അതിനാല്‍, വലിപ്പം കുറഞ്ഞ ലിംഗത്തിനു പോലും ഈ ഭാഗങ്ങളില്‍ ഉത്തേജനമുണ്ടാക്കാനും ലൈംഗിക സംതൃപ്തി നല്‍കാനും സാധിക്കും.
9. ഗര്‍ഭനിരോധന ഉറകള്‍ ലൈംഗികബന്ധത്തിന്റെ രസം കൊല്ലും
ഗര്‍ഭിണിയാവുമോ അല്ലെങ്കില്‍ അണുബാധയേല്‍ക്കുമോ എന്ന ഭയം ഇല്ലാതെ ബന്ധപ്പെടാ മെന്നതിനാല്‍ ഗര്‍ഭനിരോധന ഉറകള്‍ ലൈംഗികബന്ധത്തിന്റെ രസം കൂട്ടുകയാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് ഭയാശങ്കകള്‍ ഇല്ലാതെ സംഭോഗത്തില്‍ ഏര്‍പ്പെടാന്‍ ഗര്‍ഭനിരോധന ഉറകള്‍ സഹാ യിക്കും.
ലൈംഗിക സംതൃപ്തി, ലൈംഗികബന്ധം എന്നിവയെ കുറിച്ച് വളരെ സാധാരണമായ തെറ്റിദ്ധാ രണകളെ കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്തത്. ലൈംഗിക പ്രവൃത്തികളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകാന്‍ തെറ്റിദ്ധാരണകള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കുകയും യാഥാര്‍ത്ഥ്യം അറി യുകയും വേണം.