സിൽവർലൈൻ പദ്ധതിക്കെതിരെ കൊല്ലം കൊട്ടിയത്ത് ആത്മഹത്യാ ഭീഷണി മുഴക്കി നാട്ടുകാർ പ്രീതിഷേദിച്ചു. വലിയ പൊലീസ് സന്നാഹത്തിലും സർവേ നടപടികൾ തടസ്സപ്പെട്ടതോടെ ഉദ്യോഗസ്ഥർ സ്ഥലത്തു നിന്നു മടങ്ങി. ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിലെ ഇരുപതാം വാർഡ് തഴുത്തലയിലാണ് വീട്ടുകാർ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉദ്യോഗസ്ഥർക്ക് സ്ഥലത്തേക്ക് കയറാൻ പറ്റാത്ത വിധം ഗേറ്റ് പൂട്ടിയായിരുന്നു ചിലയിടങ്ങളിൽ പ്രതിഷേധം.