തിരുവനന്തപുരം:വര്‍ക്കല ശിവഗിരിയില്‍ വധക്കേസ് പ്രതിയെ തേടിപ്പോയ പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞ് പൊലീസുകാരന്‍ മരിച്ചു. എസ്എപി ക്യാംപിലെ പൊലീസുകാരനും ആലപ്പുഴ പുന്നപ്ര സ്വദേശിയുമായ ബാലു(27) ആണ് മരിച്ചത്.

വർക്കല സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്തത്തിൽ ഉള്ള നാലുപേരുള്ളസംഗം ഉച്ചയോടെ സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ കണ്ടെത്താന്‍ പോകവേ ആണ് കൊല്ലം പനയില്‍ക്കടവ് പാലത്തിൻറെ സമീപമാണ് അപകടം. സർക്കിൾ ഇൻസ്‌പെക്ടർ അടക്കം മൂന്നുപേർ നീന്തി രക്ഷപ്പെട്ടെങ്കിലും നീന്തലറിയാത്ത ബാലു മുങ്ങിപോകുകയായിരുന്നു .തിരച്ചിലിൽ കണ്ടെത്തിയ ബാലുവിനെ വർക്കല മിഷൻ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .