തൃശൂര്‍: ഗുരുവായൂരപ്പന്റെ ‘താർ ‘ സ്വന്തമാക്കിയത് എറണാകുളം ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലി. ഗുരുവായൂരില്‍ വഴിപാടായി ലഭിച്ച ലിമിറ്റഡ് എഡിഷൻ മഹീന്ദ്ര താർ ആണ് അമല്‍ മുഹമ്മദ് പരസ്യ ലേലത്തിലൂടെ സ്വന്തമാക്കിയത്. അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ദേവസ്വം വിളിച്ചത്. എന്നാല്‍ നേരിട്ട് മറ്റാളുകൾ ലേലത്തിൽ പങ്കെടുക്കാത്തതിനാൽ അമൽ മുഹമ്മദ് എന്ന വ്യക്തിക്കുവേണ്ടി സുഭാഷ് പണിക്കാരെന്നയാളാണ്
15 ലക്ഷത്തി പതിനായിരം രൂപയ്ക്ക് വാഹനം സ്വന്തമാക്കുകയായിരുന്നു.

ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് ലേലം നടന്നത്. ഒരുപാടു ആളുകൾ ഓൺലൈൻ വഴി ലേലത്തിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു എന്നാൽ ദേവസ്വം അതിനു അനുമതിനൽകിയില്ല . ലേലം താത്കാലികമായി മാത്രമാണ് ഉറപ്പിച്ചതെന്നും ഭരണ സമിതി അംഗീകാരം നിയമപരമായി കിട്ടിയാൽ മാത്രമേ ലേലം പരിപൂർണമായി ഉറപ്പിച്ചു എന്നു തീരുമാനികനാകു എന്ന് ദേവസ്വം ചെയർമാൻ കൂട്ടിച്ചേർത്തു .

ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി വാഹനം ലഭിച്ചത്. 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എന്‍ജിന്‍. ഗുരുവായൂര്‍ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെബി മോഹന്‍ദാസിന് വാഹനത്തിന്റെ താക്കോല്‍ മഹിന്ദ്ര കമ്പനി യുടെ ഉയർന്ന ഉൺദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൈമാറുകയായിരുന്നു.