ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു; അക്രമം എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ.
ഒബിസി മോർച്ച സംസ്ഥാന സെക്രടറി രഞ്ജിത്ത് ശ്രീനിവാസനാ(40)ണ് മരിച്ചത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്. പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
നേരത്തെ ഒബിസി മോര്‍ച ആലപ്പുഴ ജില്ല സെക്രടറിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്‍ ആലപ്പുഴ കോടതിയില്‍ അഭിഭാഷകനാണ്. അടുത്തിടെ രൂപീകരിച്ച ഒബിസി സംസ്ഥാന കമിറ്റിയിലാണ് ഇദ്ദേഹം സെക്രടറിയായത്. നേരത്തെ ബിജെപിക്കായി നിയമസഭ തിരഞ്ഞെടുപ്പില്‍ രഞ്ജിത്ത് ശ്രീനിവാസന്‍ മത്സരിച്ചിട്ടുണ്ട്.
അതിനിടെ, കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ് ഡി പി ഐ ആരോപിച്ചു. ആലപ്പുഴയെ നടുക്കി 24 മണിക്കൂറിനുള്ളില്‍ രണ്ട് കൊലപാതകങ്ങളാണ് നടന്നത്.