ആലപ്പുഴയിലെ എസ്ഡിപിഐ നേതാവിന്‍റെ കൊലപാതകം രണ്ടുപേര്‍ അറസ്റ്റില്‍. ഗൂഢാലോചനയില്‍ പങ്കെടുത്ത മണ്ണഞ്ചേരി സ്വദേശികളായ കൊച്ചുകുട്ടനും പ്രസാദുമാണ് പിടിയിലായത്. പ്രസാദ് ആണ് കൊലയാളിസംഘത്തെ സംഘടിപ്പിച്ചതും വാഹനം എത്തിച്ചുനല്‍കിയതുമെന്ന് എസ്.പി. വി.ജയ്ദേവ്  പറഞ്ഞു.

ബി.ജെപി നേതാവ് രണ്‍ജിത് വധക്കേസില്‍ 12 പ്രതികളെന്ന് വിജയ് സാഖറെ പറഞ്ഞു. പ്രതികളുടെ എണ്ണം കൂടാമെന്നും പേരുള്‍പ്പെടെ നിര്‍ണായകവിവരങ്ങള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.  ഗൂഢാലോചനയില്‍ പങ്കെടുത്തവരെക്കുറിച്ചും അന്വേഷിക്കുമെന്നും എഡിജിപി.