ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ് എന്നാണ് വിവരം. മൂന്ന് ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുവെന്നാണ് സുരക്ഷാ സേനക്ക് ലഭിച്ച വിവരം.
അതേസമയം, ഇന്നലെ ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു പൊലീസുകാരന് കൂടി വീരമൃത്യു. ഇതോടെ ആക്രമണത്തിൽ ആകെ മരണം മൂന്നായി. ചികിത്സയിലുള്ള രണ്ടു പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
കൊല്ലപ്പെട്ട ഭീകരനിൽനിന്ന് ആയുധങ്ങൾ അടക്കം കണ്ടെത്തിയിട്ടുണ്ട്.