ഉത്തരാഖണ്ഡ്: അറ്റകുറ്റപ്പണികൾക്കായി ഗൗച്ചർ എയർസ്ട്രിപ്പിലേക്ക് എംഐ-17 ഹെലികോപ്റ്റർ ഉപയോഗിച്ചു എയർ ലിഫ്റ്റ് ചെയ്ത ഹെലികോപ്റ്റർ കേദാർനാഥിൽ തകർന്നുവീണു.
അറ്റകുറ്റപ്പണികൾ ആവശ്യമുള്ള ഹെലികോപ്റ്റർ ഉയർത്തുന്നതിനിടയിൽ, MI-17 വിമാനത്തിൻ്റെ ബാലൻസ് നഷ്ടപ്പെടാൻ തുടങ്ങി, അപകടം മനസ്സിലാക്കിയ പൈലറ്റ് ഹെലികോപ്റ്റർ താഴ്വരയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് ഇറക്കുകയായിരുന്നു .
‘എംഐ-17 വിമാനത്തിൻ്റെ സഹായത്തോടെ ശനിയാഴ്ച ഹെലികോപ്റ്റർ ഗൗച്ചർ എയർസ്ട്രിപ്പിലേക്ക് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകാനായിരുന്നു പദ്ധതി. കുറച്ച് ദൂരം പിന്നിട്ടപ്പോൾ തന്നെ ഹെലികോപ്റ്ററിൻ്റെ ഭാരം കാരണം എംഐ-17-ൻ്റെ ബാലൻസ് നഷ്ടപ്പെടാൻ തുടങ്ങി. കാറ്റുകാരണം ഹെലികോപ്റ്റർ തരു ക്യാമ്പിന് സമീപം ഇറക്കേണ്ടി വന്നു,” ജില്ലാ ടൂറിസം ഓഫീസർ രാഹുൽ ചൗബെ പറഞ്ഞു.
ഹെലികോപ്റ്ററിൽ യാത്രക്കാരോ ലഗേജുകളോ ഉണ്ടായിരുന്നില്ല, സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. “സംഘം സ്ഥിതിഗതികൾ പരിശോധിച്ചുവരികയാണ്,” ചൗബെ പറഞ്ഞു.
ചില സാങ്കേതിക തകരാറുകൾ കാരണം മെയ് 24 ന് ഈ സ്വകാര്യ ഹെലികോപ്റ്റർ കേദാർനാഥ് ഹെലിപാഡിന് കുറച്ച് അകലെ അടിയന്തര സാഹചര്യത്തിൽ ലാൻഡ് ചെയ്തതായി രാഹുൽ ചൗബെ പറഞ്ഞു.
എസ്ഡിആർഎഫ് സംഘം അപകടസ്ഥലത്ത് എത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഈ സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല.