തിരുവനന്തപുരം: പാപ്പനംകോട് ഇൻഷുറൻസ് ഓഫീസിൽ വൻ തീപ്പിടിത്തം ഉണ്ടായി, രണ്ടുപേർ മരിച്ചതായി ഫയർഫോഴ്സ് സ്ഥിരീകരിച്ചു. മരിച്ചവരിൽ ഒരാൾ, പാപ്പനംകോട് സ്വദേശിനിയും സ്ഥാപനത്തിലെ ജീവനക്കാരിയുമായ വൈഷ്ണ ആണ്. രണ്ടാമത്തെ മരിച്ചയാളിനെ തിരിച്ചറിഞ്ഞിട്ടില്ല.രണ്ടാമത്തെയാളും സ്ത്രീ തന്നെ യാണെന്നാണ് സ്ഥിധികാരികാത്ത റിപ്പോർട്ട്
തീപ്പിടിത്തം രണ്ട് നില കെട്ടിടത്തിന്റെ മുകളിലുള്ള ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിൽ വെച്ചാണ് ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല, ഓഫീസ് പൂർണ്ണമായും കത്തിനശിച്ചിരിക്കുകയാണ്.
മരിച്ച രണ്ടാമത്തെ ആൾ ഓഫിസിലെത്തിയതിന് പിന്നാലെ തീവ്രമായ വാക്ക് തർക്കം ഉണ്ടായതായി സമീപവാസികൾ മൊഴി നൽകുന്നു. ഓഫീസ് മുറിക്കുള്ളിൽ നിന്നാണ് തീ പെട്ടെന്ന് ആളിപ്പടർന്നത്.
നാട്ടുകാർ ഒത്തു ചേർന്ന് അരമണിക്കൂറിനുള്ളിൽ തീ അണച്ചെങ്കിലും, രണ്ട് പേരെയും തീയിൽ പെട്ട് മരിച്ച നിലയിൽ കണ്ടെത്തി. നാട്ടുകാർ പോലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചതിനെ തുടർന്ന്, ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. എന്താണ് സംഭവിച്ചതെന്ന് ഫോറൻസിക് പരിശോധനയ്ക്കുശേഷം മാത്രമേ വ്യക്തമാകു.
ആദ്യം ഗ്ലാസ് പൊട്ടിത്തെറിച്ചെന്നും, പിന്നാലെ പുകയും തീയും പുറത്തുകടന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. അപ്പോഴും ആരും പുറത്തേക്ക് വന്നില്ല. നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും, വൈഷ്ണ മാത്രമാണ് ഓഫീസിൽ ജോലി ചെയ്തിരുന്നത്. ഓഫീസ് മുറിയിലുണ്ടായിരുന്ന എ.സി. കത്തിനശിച്ച നിലയിൽ കണ്ടെത്തി. ഇത് പൊട്ടിത്തെറിച്ചതാണോ, അല്ലെങ്കിൽ ആരെങ്കിലും തീ വെച്ചതാണോ എന്ന കാര്യത്തിൽ പരിശോധന തുടരുകയാണ്.