ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും നീക്കി. വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനമെടുത്തിരുന്നുവെങ്കിലും ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, സ്ഥാനമൊഴിയാനുള്ള സന്നദ്ധത ജയരാജൻ അറിയിച്ചിരുന്നു. എൽഡിഎഫ് പുതിയ കൺവീനറെ ശനിയാഴ്ച തീരുമാനിക്കും. ടിപി രാമകൃഷ്ണൻ്റെ പേരാണ് ഈ സ്ഥാനത്തേക്ക് ഉയർന്നു വരുന്നത്.
അൻവറിൻ്റെ ഒരു ലക്ഷ്യം വീണു: എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: മലപ്പുറം, പത്തനംതിട്ട മുൻ പോലീസ് സൂപ്രണ്ട് സുജിത് ദാസിനെ സസ്പെൻഡ് ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ഉത്തരവിട്ടു. നിലമ്പൂർ എം.എൽ.എ പി.വി അൻവറിൻ്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു...