കൊച്ചി: ലൈംഗികാരോപണത്തിൽ കുടുങ്ങിയ നിവിൻ പോളിക്ക് പിന്തുണയുമായി സംവിധായകൻ വിനീത് ശ്രീനിവാസൻ. പരാതി വ്യാജമാണെന്ന് വിനീത് പറഞ്ഞു , സംഭവം നടന്നതായി പരാതിക്കാരൻ പറയുന്ന ദിവസം നിവിൻ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി.
“2023 ഡിസംബർ 14 ന് ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിൽ നിവിൻ എന്നോടൊപ്പം ഉണ്ടായിരുന്നു. പിറ്റേന്ന് (ഡിസംബർ 15) പുലർച്ചെ 3 മണി വരെ അവൻ എന്നോടൊപ്പമുണ്ടായിരുന്നു. എറണാകുളത്തെ ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. വൻ തിരക്കാണ് അനുഭവപ്പെട്ടത്. നേരം വെളുക്കുവോളം ഞങ്ങൾ അവിടെയായിരുന്നു .അതിനുശേഷം നിവിൻ ‘ഫാർമ’ എന്ന വെബ് സീരീസിൻ്റെ ചിത്രീകരണത്തിന് പോയിരുന്നു,” വിനീത് പറഞ്ഞു.
അഭിനയ ജോലി വാഗ്ദാനം ചെയ്ത് നിവിൻ പോളിയും മറ്റുള്ളവരും ചേർന്ന് ദുബായിൽ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഊന്നുകൽ പോലീസ് കേസെടുത്തിരിക്കുന്നത്. കേസിലെ ആറാം പ്രതിയാണ് നിവിൻ. നിർമ്മാതാവ് എ കെ സുനിൽ രണ്ടാം പ്രതിയാണ്.