മുംബൈ: ആഡംബര കാർ ക്യാബിലിടിച്ച ശേഷം ഘാട്കോപ്പർ മേഖലയിൽ ടാക്സി ഡ്രൈവറെ മർദിച്ച സംഭവത്തിൽ ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച നടന്ന സംഭവം സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.
പാർക്ക്സൈറ്റ് പോലീസിൽ നിന്നുള്ള വിവരമനുസരിച്ച്, സംഭവം നടന്നത് ഘാട്കോപ്പറിലാണ്. സൊസൈറ്റിയിൽ താമസിക്കുന്ന റിഷഭ് എന്നയാൾ തൻ്റെ ആഡംബര കാർ സൊസൈറ്റിയിലേക്ക് ഓടിക്കുമ്പോൾ ഒരു ഒല ടാക്സി ഡ്രൈവർ പുറകെ വന്നിരുന്നു. കാറുകൾ ലെയിനിൽ നിർത്തിയപ്പോൾ കാബ് ഡ്രൈവറുടെ വാഹനം റിഷഭിൻ്റെ കാറിൽ പിന്നിൽ നിന്ന് ചെറുതായി ഇടിക്കുകയായിരുന്നു. ഇതേത്തുടർന്ന് റിഷഭും കാറിലുണ്ടായിരുന്ന ഒരു സ്ത്രീയും ഇറങ്ങി ടാക്സി ഡ്രൈവറെ തല്ലാൻ തുടങ്ങി. തുടർന്ന് ഡ്രൈവറെ ഉയർത്തി നിലത്തടിക്കുകയും തലയിലും ശരീരത്തിലും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
24 കാരനായ ഓല ഡ്രൈവർ ഖയാമുദ്ദീൻ മൈനുദ്ദീൻ ഖുറേഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തതായി പാർക്ക്സൈറ്റ് പോലീസ് അറിയിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പോലീസ് പറയുന്നതനുസരിച്ച്, ഗോവണ്ടി സ്വദേശിയായ ഖുറേഷിയെ സുരക്ഷാ ഉദ്യോഗസ്ഥർ രാജവാഡി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ തലയിലെ മുറിവിൻ്റെ തീവ്രതയെ തുടർന്ന് ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോധം തെളിഞ്ഞപ്പോൾ പോലീസ് കേസെടുത്തു. ഡ്രൈവർക്കും ഉൾപ്പെട്ട സ്ത്രീക്കും അവർ നോട്ടീസ് നൽകിയിട്ടുണ്ട്, കൂടുതൽ അന്വേഷണം തുടരുകയാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ട്: ലൈംഗിക കുറ്റവാളികളെ അഞ്ച് വർഷത്തേക്ക് വിലക്കാൻ തമിഴ് അഭിനേതാക്കളുടെ സംഘടന
ചെന്നൈ: ലൈംഗികാതിക്രമങ്ങൾ നടത്തുന്നവർ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കാൻ തമിഴ് സിനിമാ മേഖലയിലെ നടികർ സംഘം എന്ന സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ (എസ്ഐഎഎ) തീരുമാനിച്ചു....